Skip to content Skip to footer

The Global Georgian Pilgrim center

Chandanapally Perunal

Holy Relics of St.George has kept at the Chandanapally St.George orthodox Valiyapally.

ടവകയുടെ കാവൽ മദ്ധ്യസ്ഥനായ വി.ഗീവർഗീസ് സഹദാ (AD 279 – 303) തുർക്കിയിലെ കപ്പദോ ക്യയിൽ ജനിച്ചു. റോമൻ പടിയാളിയായ ഗീവർഗീസിനെ (വീനസ് ) ക്രൈസ്തവ പീഡയുടെ ഭാഗമായി ഡയക്ളീഷ്യൻ VII ചക്രവർത്തി വധിച്ചു. മൃതശരീരം പാലസ്തീനിലെ ലിഡായിൽ സംസ്കരിച്ചു. AD 900 ൽ അലക്സാൺട്രിയൻ ചക്രവർത്തി ആബാ ഗബ്രിയേൽ LVII അദ്ദേഹത്തിൻ്റെ തിരുശേഷിപ്പ് ഈജിപ്തിലേക് കൊണ്ടുവന്നു. 1916 ൽ അവിടെ നിന്നും അന്ത്യോക്യയിലെ മർദ്ദിനിൽ കൊണ്ട് വന്ന് സൂക്ഷിച്ചു.അന്തോഖ്യാ സന്ദർശനവേളയിൽ പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനി തിരുശേഷിപ്പിൻ്റെ ഒരു ഭാഗം മലങ്കരയിൽ കൊണ്ടുവന്നു. 2004 മെയ് 8 ന് പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ വി.സഹദായുടെ തിരുശേഷിപ്പ് ചന്ദനപ്പള്ളി വലിയപള്ളിയിൽ പ്രതിഷ്ഠിച്ചു. ഇതോടെ വി.സഹദായുടെ ആത്മീയ സാന്നിദ്ധ്യത്തോടൊപ്പം ഭൗതീക സാന്നിദ്ധ്യവും വിശ്വാസികൾക്ക് അനുഭവിച്ചറിയുവാൻ സാധ്യമാക്കുന്നു

ചന്ദനപ്പള്ളി വലിയപള്ളി: ആഗോള തീത്ഥാടന കേന്ദ്രം (St. George Global Pilgrim Centre)

ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി വലിയപള്ളി വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള ആഗോള തീർത്ഥാടന കേന്ദ്രമായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയും അർമീനിയൻ ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരി. അരാം പ്രഥമൻ കാതോലിക്കാബവയും ചേർന്ന് പ്രഖ്യാപിച്ചു. 2010 ഫെബ്രുവരി 26 ന് നടന്ന ചടങ്ങിൽ വിദേശ ഓർത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തമാരും മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാരും പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ ആഗോള തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയപള്ളി

ചന്ദനപ്പള്ളി ചെമ്പെടുപ്പ്

ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാണപ്പെടുന്ന ചെമ്പെടുപ്പ് എന്ന അനുഷ്ഠാനത്തിന് തുടക്കം കുറിച്ച ദേവാലയമാണ് വലിയപള്ളി. പെരുന്നാളിൻ്റെ പ്രധാന നേർച്ചയായ അരി പള്ളിക്ക് കിഴക്കുഭാഗത്തുള്ള ചെമ്പിൻമൂട് എന്ന സ്ഥലത്ത് പാകപ്പെടുത്തിയതിനു ശേഷം കൽകുരിശിന് സമീപമുള്ള കുതിരപ്പുരയിലേക്ക് ആഘോഷപൂർവ്വം കൊണ്ടുവരുന്ന ചടങ്ങാണ് ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ചെമ്പിൽ ആദ്യം അരിയിടുന്നത് അങ്ങാടിക്കൽ മേക്കാട്ട് നായർ തറവാട്ടിലെ കാരണവരാണ്. തുടർന്ന് വിശ്വാസികളും. 11 പറ അരി വീതം കൊള്ളുന്ന 2 ചെമ്പിലാണ് വിശ്വാസികൾ നേർച്ച അർപ്പിക്കുന്നത്. ഇത് പുതുവെള്ളത്തിൽ ആവി കൊള്ളിച്ചെടുക്കും. 150 പറ അരിയോളം ഇങ്ങനെ പാകപ്പെടുത്തും. വൈകിട്ട് 4 മണിക്ക് 2 നിറചെമ്പുകളും മുളം കഴകളിട്ട് വഴകവടം കെട്ടി ബലപ്പെടുത്തും. തുടർന്ന് മുഖ്യ പുരോഹിതൻ ചെമ്പിൽ സ്ലീബാ ചാർത്തുന്നതോടെ വിശ്വാസികൾ ചെമ്പുവാഹകരാകും. ഹൊ… ഹൊയ്.. വിളികളോടെയും സഹദായുടെ അപദാനങ്ങൾ വാഴ്തി പാടിയും ചെമ്പ് കുതിരപ്പുരയിലേക്ക് എഴുന്നെള്ളിക്കും. പതിനായിരക്കണക്കിന് വിശ്വാസികൾ പൂക്കളും വെറ്റിലയും വിതറി സ്വീകരിക്കും. കൽക്കുരിശടിക്കു മുന്നുവട്ടം പ്രദക്ഷിണം വച്ച് ചെമ്പ് കുതിരപ്പുരയിൽ ഇറക്കി വെക്കും. തുടർന്ന് ചെമ്പിലെ അരി വിശ്വാസികൾക്ക് നേർച്ചയായി നല്കും.

സെൻ്റ് ജോർജ്ജ് ഷ്റയിൻ

പെരുന്നാളിൻ്റെ പ്രധാന ദിനങ്ങളായ മെയ് 7, 8 തീയതികളിൽ ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്ന ഗീവർഗീസ് സഹദായുടെ സ്വർണ്ണത്തിൽ തീർത്ത രൂപം. മെയ് 7ന് കൽകുരിശടിയിലെ കുതിരപ്പുരയിൽ നിന്ന് ആഘോഷപൂർവ്വം കൊണ്ടുവന്ന് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നു.

Chandanapally Perunal


Welcome to Our Church!

Church open for prayers from 6:00 am to 8:00 pm all days
Address

Chandanapally – Koodal Rd,
Pathanamthitta,
Kerala 689648

Contact

+91468 2251246

Chandanapally Valiyapally © 2024. All Rights Reserved.